കൊച്ചി: ജന്മനാടിനെ അപമാനിച്ച് നടി നവ്യാ നായര്‍. തന്റെ പ്രദേശത്തെ നാട്ടുകാരുടെ അകത്തും പുറത്തും വെള്ളമാണെന്നായിരുന്നു നവ്യാ നായരുടെ വിവാദ പരാമര്‍ശം.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നവ്യാ നായര്‍ വിവാദ പരാമര്‍ശം നടത്തിയത്. മുതുകുളം ഒരു കുഗ്രാമമാണെന്നും എവിടെ തിരിഞ്ഞാലും കുളങ്ങളും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യ പറഞ്ഞത്.
‘ഞാനൊരു നാട്ടിന്‍പുറത്തുനിന്ന് വരുന്നയാളാണ്. ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്നു പറയുന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും നാടെല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റര്‍ വ്യത്യാസമേയുള്ളൂ. അവിടെ വന്നിട്ട് പണ്ട് ദിലീപേട്ടന് ചോദിച്ചിട്ടുണ്ട്, ഇവിടെ കറണ്ടൊക്കെയുണ്ടോയെന്ന്. അത്രയും പാടങ്ങള്‍ മാത്രം. കുറേ കുളം. എല്ലാം കുളങ്ങളാണ്. കായംകുളം, മുതുകുളം… ഫുള്‍ വെള്ളമാണ്. ആള്‍ക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളം.’- എന്നാണ് നവ്യ നായര്‍ അഭിമുഖത്തില്‍ പറയുന്നത്.
അഭിമുഖം വിവാദമായതോടെ പ്രദേശവാസികള്‍ ഒന്നടങ്കം താരത്തിന്റെ കമന്റ് ബോക്സിലെത്തി പ്രതിഷേധവും അതൃപ്തിയും രേഖപ്പെടുത്തിയിരിക്കുകയാണ്. കായംകുളം കാരായതില് തങ്ങള്‍ക്ക് അഭിമാനമാണ്, വളര്‍ന്ന് വലുതായപ്പോള്‍ ജനിച്ച നാടിനെ പുച്ഛിക്കുന്നത് മോശമാണ്, ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ കമന്റുകള്‍.
കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടിയുടെ പേജുകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്.
Discussion about this post