മുംബൈ: രാജ്യത്ത് 2,000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുകയും വിനിമയം നിര്‍ത്തുകയും ചെയ്ത റിസര്‍വ് ബാങ്ക് നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരമൊരുക്കി ട്രോളുകള്‍. നോട്ടില്‍ നാനോ ജിപിഎസ് ചിപ്പ് സാങ്കേതികവിദ്യ ഉണ്ടെന്ന അവകാശവാദത്തെയും പ്രചരണത്തേയും മുന്‍ നിര്‍ത്തിയാണ് കൂടുതല്‍ ട്രോളുകളും. ചിപ്പിന്റെ ചാര്‍ജ് തീര്‍ന്നതു കൊണ്ടാണ് നോട്ട് പിന്‍വലിക്കുന്നതെന്നും ചാര്‍ജ് ചെയ്തിട്ട് വീണ്ടും ഇറക്കുമെന്നുമാണ് ട്രോളന്മാരുടെ നിരീക്ഷണം.
‘അടുത്തത് ക്യാമറ ഉള്ള നോട്ടാണ് ഇറക്കുന്നത്, അതാവുമ്പോ വീഡിയോ കോളും ചെയ്യാമല്ലോ’, ‘ഇനി എഐ ക്യാമറയുള്ള നോട്ടാണ് പുറത്തിറക്കാനുദ്ദേശിക്കുന്നത്’,
‘നോട്ടിലെ ചിപ്പ്സ് ഉറുമ്പ് തിന്നതാണ് കാരണം’, ‘ചിപ്പുകളെല്ലാം ഏത് ശാഖയിലാണാവോ ഏല്പിക്കേണ്ടത്?’,
‘2,000 പകരം മോദി ജി ഇനി ഇറക്കാന്‍ പോകുന്നത് ട്രാന്‍സ്ഫോര്‍മര്‍ പിടിപ്പിച്ച 5,000ന്റെ നോട്ട്,
‘മോദിജിയുടെ ബുദ്ധിപരമായ മറ്റൊരു നീക്കം’, ‘ചിപ്പുള്ള നോട്ടുകള്‍ ഭൂമിക്കടിയില്‍ 120 മീറ്റര്‍ വരെ ആഴത്തില്‍ സൂക്ഷിച്ചാലും പിടിക്കപ്പടുന്ന സാറ്റലൈറ്റിന് പറ്റിയ തകരാറുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ പിന്‍വലിക്കല്‍.. റിപ്പയര്‍ ചെയ്യുന്ന സമയം കൊണ്ട് ആരും ഈ രാജ്യത്തേക്ക് കള്ളപ്പണം ഒഴുക്കേണ്ടന്ന് കരുതിയാണ് ഈ തീരുമാനം’ എന്നൊക്കെയാണ് രസകരമായ കമന്റുകള്‍ നിറയുന്നത്.
‘ചിപ്പ് ചാര്‍ജ് ചെയ്യാനാണ്, ആറ് വര്ഷത്തോളമായില്ലേ എക്കോണമിയില്‍ കിടന്ന് കറങ്ങുന്നു. ചാര്‍ജ് തീരുന്നത് സ്വാഭാവികം’, ‘മിതമായ നിരക്കില്‍ ചിപ്പ് ഏറ്റെടുക്കുന്നു’, ‘ചിപ്പുകള്‍ ആക്രിവിലയ്ക്ക് എടുക്കുന്നതായിരിക്കും’, ‘ആരും ചിരിക്കണ്ട. രാജ്യത്ത് ആദ്യമായി ജിഹാദികളെ കണ്ടെത്താനായി ചിപ്പ് ഘടിപ്പിച്ച നോട്ട് ചില സാങ്കേതിക തടസം കൊണ്ട് പിന്‍വലിച്ചത് ആണ് ഇനി അടുത്തത് ഇതിനേക്കാള്‍ അഡ്വാന്‍സ് ആയിട്ടുള്ളത് ചിപ്പ് മാത്രമല്ല ക്യാമറയും സംസാരിക്കുന്നത് വരെ പിടിച്ചു എടുക്കുവാന്‍ നോട്ടുകള്‍ മോഡിജി ഇറക്കും. ഇറക്കിയിരിക്കും’… എന്നിങ്ങനെ പോവുന്നു ട്രോളുകള്‍…
2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം.
2016 നവംബര്‍ 8നാണ് രാജ്യത്ത് നോട്ട് നിരോധനം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാല്‍, 2000 നോട്ടിന്റെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു.
Discussion about this post