വിവാഹസത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ; സംഭവം മലപ്പുറം മാറഞ്ചേരിയിൽ

മലപ്പുറം: വിവാഹസത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടോടെ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

നിലവിൽ മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്. സമീപത്തെ എടപ്പാളിലുള്ള വിവധ ആശുപത്രികളിൽ ചികിത്സയിലാണ് ഭക്ഷ്യവിഷബാധയേറ്റവർ.

അവധിക്കാലമായതിനാൽ തന്നെ കുട്ടികളാണ് കൂടുതലും സത്കാരത്തിനെത്തിയത്. അതുകൊണ്ട തന്നെ കൂടുതലും കുട്ടികളാണ് ചികിത്സയിലുള്ളത്.

ALSO READ- സഹപാഠിയുടെ ചികിത്സയ്ക്ക് വേണം 50 ലക്ഷം; കൈത്താങ്ങായി കൂട്ടുകാർ, നാട്ടിലെ ബിരിയാണി ചാലഞ്ചിന് രുചിയേകി ഈ നന്മ

എന്നാൽ ആരുടേയും സ്ഥിതി ഗുരുതരമല്ല. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്.

Exit mobile version