തിരുവനന്തപുരം: മരണത്തിലും പത്ത് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് നല്‍കിയ യാത്രയായ സാരംഗിന് പത്താംക്ലാസ് പരീക്ഷയില്‍ ഫുള്‍ എപ്ലസ്. പരീക്ഷാ ഫലം പുറത്തു വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് സാരംഗ് ഈ ലോകത്തോട് വിടപറഞ്ഞത്.
സാരംഗിന്റെ പത്താംക്ലാസ് ഫലം ഉറ്റവരുടെയും ബന്ധുക്കളുടെയും നെഞ്ചുതകര്‍ക്കുകയാണ്. പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സാരംഗിനെ പ്രത്യേകം പരാമര്‍ശിച്ചു. ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ എല്ലാ വിഷയത്തിലും അ+ നേടിയാണ് സാരംഗ് വിജയിച്ചത്.
also read: വിജയശതമാനം 99.70, എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, കൂടുതല്‍ വിവരങ്ങള്‍ അറിയാം
ഇക്കഴിഞ്ഞ ആറാം തീയതിയാണ് സാരംഗ് അപകടത്തില്‍പെട്ടത്. അമ്മയ്‌ക്കൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിന് സമീപത്തുവെച്ച് അപകടത്തില്‍പെടുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.
കരവാരം വഞ്ചിയൂര്‍ നടക്കാപറമ്പ് നികുഞ്ജത്തില്‍ ബനീഷ് കുമാറിന്റെയും രഞ്ജിനിയുടെയും മകനാണ് സാരംഗ്. തിരുവനന്തപുരം ആറ്റിങ്ങല്‍ ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സാരംഗ്.