മലയാളിയായ കെ.വി വിശ്വനാഥന്‍ സുപ്രീംകോടതി ജഡ്ജി, സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന്‍ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ ജസ്റ്റിസ് വിശ്വനാഥന്‍ 1988 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2031 മേയ് വരെ കാലാവധിയുള്ള ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസായിട്ടായിരിക്കും വിരമിക്കുക. 2013 ല്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

also read: സഹപാഠിയുടെ ചികിത്സയ്ക്ക് വേണം 50 ലക്ഷം; കൈത്താങ്ങായി കൂട്ടുകാർ, നാട്ടിലെ ബിരിയാണി ചാലഞ്ചിന് രുചിയേകി ഈ നന്മ

ആന്ധ്ര ഹൈക്കോടതി ചീഫ്ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശ റെക്കോര്‍ഡ് വേഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

Exit mobile version