അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വനിതാ ഡോക്ടര്‍ ജീവനൊടുക്കി

കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഡോക്ടര്‍ ജീവനൊടുക്കി. ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്. ഡല്‍ഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി.

ഡല്‍ഹിയില്‍ നടന്ന അപകടത്തില്‍ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കുമായി കഴിഞ്ഞ എട്ടിന് അമ്മയുടെ കൂടെയാണ് ഡോ.ലക്ഷ്മി ആശുപത്രിയില്‍ എത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റ അവര്‍ തിരികെ വരാന്‍ വൈകിയതോടെ നടത്തിയ തിരച്ചിലിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു: ബസ് ജീവനക്കാര്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ചേരാനല്ലൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും ഇവര്‍ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും എസ്‌ഐ കെ.എക്‌സ്.തോമസ് പറഞ്ഞു. മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.

Exit mobile version