തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കെ എസ് ആര്‍ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് നാടിനെ ഒന്നടങ്കം നടുക്കുന്ന അപകടമുണ്ടായത്.
അപകടത്തില്‍ നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്താണ് അപകടം സംഭവിച്ചത്.
നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവര്‍ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പരിക്കേറ്റ് കുഞ്ഞിന്റെ അമ്മയും അച്ഛനും ചികിത്സയിലാണെന്നാണ് വിവരം.