പത്തനംതിട്ട: പൊന്നും വിലയുള്ള ഭൂമി സേവാ ഭാരതിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പള്ളിക്കമുരുപ്പ് ഇടക്കുളം ആതിരയില്‍ വീട്ടില്‍ കെ കെ പ്രസാദ് എന്ന തമ്പി ചേട്ടനാണ്
80 സെന്റ് ഭൂമി സേവാ ഭാരതിക്ക് ദാനമായി നല്കിയത്.
ഒരിക്കലും സ്വന്തം വീട് എന്ന സ്വപ്‌നം സഫലമാകാത്ത 15 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവിടെ വീടുകള്‍ ഉയരും. നിരാലംബരായിട്ടുള്ള 15 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാന്‍ 80 സെന്റ് സ്ഥലം നല്‍കാനാണ് തമ്പി ചേട്ടന്‍ തീരുമാനിച്ചിരുന്നത്.
സേവാഭാരതിയെ ഏല്‍പ്പിച്ചാല്‍ അത് സുരക്ഷിതമായ കൈകളില്‍ എത്തും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്താന്‍ പ്രേരണ ആയത് എന്ന് തമ്പി പറയുന്നു. 15 കുടുംബങ്ങള്‍ക്ക് വീടു വെയ്ക്കാനും വീടിനോട് ചേര്‍ന്ന് കാലി തൊഴുത്ത് നിര്‍മ്മിക്കാനും അധിക സ്ഥലം കൂടി നല്‍കും.
Discussion about this post