പത്തനംതിട്ട: പതിനെട്ടാംപടി കയറാനായി തിരുവനന്തപുരം സ്വദേശി മേരി സ്വീറ്റി. സന്നിധാനത്തേക്ക് പോകണം എന്ന ഉറച്ച നിലപാടിലാണ് മേരി. അയ്യപ്പനെ കാണണമെന്ന ആഗ്രഹമുണ്ടെന്ന് മേരി പറയുന്നു. 46 വയസുണ്ട്. മേരി ദുബായില്‍ ജോലിചെയ്യുകയാണ്.
ചെറുപ്പം മുതല്‍ തന്നെ അയ്യപ്പനെ ഇഷ്ടമായിരുന്നു. അമ്പലത്തിലും പള്ളിയുലുമെല്ലാം താന്‍ പോകാറുണ്ടെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹം കൊണ്ടാണ് താന്‍ എത്തിയിരിക്കുന്നതും മേരി പറഞ്ഞു.
അതേസമയം ഉന്നതപോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷം മാത്രമേ മേരിയെ മതിയായ പോലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് കൊണ്ടുപോകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. സന്നിധാനത്തേക്ക് പുറപ്പെട്ട ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത, മലയാളി രഹ്ന ഫാത്തിമ എന്നിവര്‍ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചിറങ്ങുന്നു.
Discussion about this post