ഇടുക്കി: ശാന്തന്‍പാറയിലെ ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതിന് പിന്നാലെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് ഫാന്‍സ് അസോസിയേഷന്. അണക്കരയിലെ ഓട്ടോ തൊഴിലാളികളാണ് അരിക്കൊമ്പന് ഫാന്‍സ് അസോസിയേഷന് രൂപീകരിച്ചത്.
കാട് അത് മൃഗങ്ങള്‍ക്കുളളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അണക്കര ബി സ്റ്റാന്‍ഡിലെ ഒരുപറ്റം ഓട്ടോ തൊഴിലാളികള്‍ ഫ്ലക്സ് വെച്ചിരിക്കുകയാണ്. കാടു മാറ്റത്തിന്റെ പേരില്‍ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടി വന്നതില്‍ വിഷമവും പ്രതിഷേധവുമുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
മനുഷ്യര്‍ ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുളള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന് രൂപീകരിച്ചതിന് പിന്നിലെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. ഫ്ലക്സിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Discussion about this post