ന്യൂഡല്‍ഹി: വിവാഹമോചനത്തിന് ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍. എസ് കെ ഗുപ്ത (71), മകന് അമിത് (45), കരാര്‍ കൊലയാളികളായ വിപിന്‍ സേത്തി (45), ഹിമാന്‍ഷു (20) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാം ഭാര്യയായ 35 കാരിയെ കൊലപ്പെടുത്താനാണ് എസ് കെ ഗുപ്ത ക്വട്ടേഷന്‍ നല്‍കിയത്. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വിവാഹമോചനം നല്കാന് ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇവരുടെ വിവാഹം. ശാരീരിക വൈകല്യമുള്ള മകന് അമിതിനെ പരിപാലിക്കുമെന്ന് കരുതിയാണ് ഗുപ്ത രണ്ടാമത് വിവാഹം കഴിച്ചത്. ഇത് നടക്കാത്തതിനെ തുടര്‍ന്ന് ഗുപ്ത വിവാഹമോചനത്തിന് ആവശ്യപ്പെടുകയായിരുന്നു.
also read: പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; ഒളിവിലുള്ളവരെയും തേടി അന്വേഷണസംഘം തമിഴ്നാട്ടില്‍
എന്നാല്‍ വിവാഹ മോചനം നല്കണമെങ്കില് നഷ്ടപരിഹാരമായി ഒരു കോടി രൂപ യുവതി ആവശ്യപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. ഇതിന് വഴങ്ങാത്ത ഗുപ്ത യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ ശരീരത്തില്‍ ഒന്നിലധികം കുത്തുകളാണ്ടായതായി പൊലീസ് പറഞ്ഞു.
Discussion about this post