പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയ നാരായണന് നമ്പൂതിരി ഒളിവില്‍. ഇയാളെ അന്വേഷിച്ച് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കായി പൊലീസ് ഇന്നു കസ്റ്റഡി അപേക്ഷ നല്‍കും.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്നതിന് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പൂജാരി ഒളിവില്‍ പോയത്. വനം വികസന കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രന് കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് അറസ്റ്റിലായവര്‍.
also read: സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ അടുത്തിരുന്ന് സ്വയംഭോഗം ചെയ്ത് യുവാവ്: ഫോട്ടോ പുറത്തുവിട്ട് പോലീസ്
പൂജ നടത്തിയ നാരായണന് നമ്പൂതിരി അടക്കം ഏഴ് പേര് ഒളിവിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തൃശൂര്‍ സ്വദേശിയായ നാരായണന് നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസം. നാരായണന് നമ്പൂതിരിക്ക് അറസ്റ്റിലായ രാജേന്ദ്രന് കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി മുന്‍പരിചയമുണ്ട്.
ആറുപേര്‍ക്കൊപ്പമാണ് നാരായണന് നമ്പൂതിരി വള്ളക്കടവില്‍ എത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാന്‍ രാജേന്ദ്രന് കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3,000 രൂപ നല്‍കിയെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ഒരു മണിക്കൂര്‍ സംഘം പൊന്നമ്പലമേട്ടില്‍ ചെലവഴിച്ചു. പൊന്നമ്പലമേട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ സംഘത്തിനു ഒത്താശ ചെയ്തത് കുമളി സ്വദേശിയായ കണ്ണന് എന്ന ആളാണ്.
Discussion about this post