കൊല്ലം: കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കൊല്ലം ജില്ലാ മരുന്നു സംഭരണശാലയിലാണ് തീപിടിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. മരുന്നുകളും ഇരു ചക്രവാഹനങ്ങളും അഗ്നിക്കിരയായി.
കോടികളുടെ മരുന്നാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. അഗ്നിബാധയില്‍ 3 ബൈക്കുകളും കത്തിനശിച്ചു. മൂന്ന് ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. 10 കോടി രൂപയ്ക്ക് മുകളില്‍ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു ഉളിയകോവിലിലുള്ള ജില്ലാ മരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ചത്. ഗോഡൗണിലെ സെക്യൂരിറ്റിയാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇയാള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും, ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയുമായിരുന്നു.
അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടം ഗോഡൗണാക്കിയെന്നാണ് വിവരം. ഇക്കാര്യത്തില്‍ മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വീഴ്ച സംഭവിച്ചു. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേര് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുക ശ്വസിച്ച മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post