തെങ്ങുകയറ്റം അത്രയ്ക്ക് മോശം പണിയൊന്നും അല്ല, അങ്ങനെ കരുതുന്ന സവര്‍ണ്ണരുടെ മക്കള്‍ക്കും ഭാവിയില്‍ ഉപജീവന മാര്‍ഗമായി മാറും; ഹരീഷ് പേരടി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തുറന്ന് എഴുതിയത്.

കൊച്ചി: തെങ്ങ് കയറ്റം അത്രയ്ക്ക് മോശം പണിയല്ലെന്ന് വെളിവാക്കി നടന്‍ ഹരീഷ് പേരടി. തെങ്ങ് കയറ്റക്കാരന്‍ എന്ന വാദങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരോക്ഷമായി താരത്തിന്റെ വിമര്‍ശനം. കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകനായ രാമദാസന്‍ വൈദ്യര്‍ ഒരു തെങ്ങ് കയറ്റ കോളേജ് ആരംഭിച്ചിരുന്നെന്നും, അതിനെ സര്‍ക്കാര്‍ തലത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തുറന്ന് എഴുതിയത്. തെങ്ങുകയറ്റം പഠിച്ചിരിക്കേണ്ടതാണെന്നും, തെങ്ങുകയറ്റം ഇത്ര മോശപ്പെട്ട സംഗതിയാണന്ന് കരുതുന്ന സവര്‍ണ്ണരുടെ മക്കള്‍ക്ക് ഭാവിയില്‍ അത് വലിയ ഉപജിവന മാര്‍ഗമായി മാറുമെന്നും അദ്ദേഹം കുറിക്കുന്നു. എന്തായാലും തെങ്ങുകയറ്റം സംബന്ധമൊന്നുമല്ലല്ലോ … ഒരു കൈയ്യ് തൊഴിലല്ലേയെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വര്‍ഷങ്ങര്‍ക്കു മുമ്പ് കോഴിക്കോട്ടെ സാംസകാരിക പ്രവര്‍ത്തകനായ ബഷീറിന്റെയും എം.ടിയുടെയും സകലമാന വ്യത്യസത ചിന്താഗതിയുള്ളവരുടെയും സൗഹൃദമായിരുന്ന രാമദാസന്‍ വൈദ്യര്‍ ഒരു തെങ്ങ് കയറ്റ കോളേജ് ആരംഭിച്ചിരുന്നു… എന്റെ സുഹൃത്തായ പ്രദീപായിരുന്നു അതിന്റെ പ്രിന്‍സിപല്‍ … അത് പീന്നീട് നിന്നു പോയി എന്നാണ് ന്റെ അറിവ്… അത് വീണ്ടും സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കേണ്ടിയിരിക്കുന്നു ..തെങ്ങുകയറ്റം ഇത്ര മോശപ്പെട്ട സംഗതിയാണന്ന് കരുതുന്ന സവര്‍ണ്ണരുടെ മക്കള്‍ക്കൊക്കെ ഭാവിയില്‍ അത് വലിയ ഉപജിവന മാര്‍ഗമായി മാറും… എന്തായാലും സംബന്ധമൊന്നുമല്ലല്ലോ … ഒരു കൈയ്യ് തൊഴിലല്ലെ ?…

Exit mobile version