വൈത്തിരി: വയനാട്ടിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളം വെച്ച രോഗിക്കെതിരെ അന്വേഷണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിയ ലക്കിടി സ്വദേശിയായ വേലായുധൻ എന്നയാളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ഒപി ചീട്ട് പോലുമെടുക്കാതെ അകത്തുകടന്ന ഇയാൾ വനിതാ ഡോക്ടർ തന്നെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. ഒടുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടർ ഒപി നിർത്തി വച്ച് അവിടെ നിന്ന് മാറി നിൽക്കുകയായിരുന്നു.
ASLO READ- വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി; ദേവികയുടെ കഴുത്തറുത്ത സതീഷ് മറ്റൊരു മരണത്തിനും ഉത്തരവാദിയെന്ന് ബന്ധു
ഒപിയിൽ നിന്നും പുറത്താക്കിയതോടെ ഇയാൾ ഭാര്യയോടൊപ്പം കാഷ്വാലിറ്റിയിൽ നിന്നും ചികിത്സ തേടുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങളടക്കം ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.