ഉദുമ: കാസർകോട് ഉദുമ ബാരയിൽ ദേവിക എന്ന ബ്യൂട്ടീഷനായ യുവതി കാമുകൻ സതീഷ് ഭാസ്‌കറിന്റെ കൊലക്കത്തിക്ക് ഇരയായത് നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. വിദേശത്തുള്ള ഭർത്താവ് രാജേഷിനും രണ്ടുമക്കൾക്കും ഒപ്പം സന്തുഷ്ടകരമായ ജീവിതം നയിച്ചിരുന്ന ആളാണ് ദേവികയെന്ന് മാത്രമാണ് നാട്ടുകാർക്ക് പറയാനുള്ളത്. ഭർത്താവ് വിദേശത്തേക്ക് തിരിച്ചതോടെ സ്വന്തം വീട്ടിലായിരുന്നു ദേവിക താമസിച്ചിരുന്നത്.
ദേവികയ്ക്ക് ഒരു സഹോദരനുണ്ട്. സഹോദരനും ഗൾഫിലാണ്. ചെറുപുഴ സ്വദേശിയാണ് ഭർത്താവ് രാജേഷ്. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണ് ഇവരുടേത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് രാജേഷ് ദേവിക ദമ്പതിമാർക്ക് ഉള്ളത്. ദേവികയുടെ മരണമറിഞ്ഞ് രാജേഷ് നാട്ടിലെത്തിയിട്ടുണ്ട്.
ബ്യൂട്ടിഷനായതിനാൽ തന്നെ രാവിലെ എന്നും നന്നായി അണിഞ്ഞൊരുങ്ങി ജോലിക്ക് പോയിരുന്ന ദേവികയെയാണ് നാട്ടുകാർക്കെല്ലാം പരിചയം. എന്നാൽ ആരുമായും അടുത്ത സൗഹൃദത്തിന് ദേവിക തയ്യാറായിരുന്നില്ല. നാട്ടിൻപുറമായിട്ടും ദേവിക അതേ രീതികളിൽ നാട്ടിലെ എല്ലാകാര്യങ്ങളിൽ ഇടപെടാറുമില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്വഭാവ ദൂഷ്യങ്ങളൊന്നും തന്നെ ആരും സംശയിച്ചിരുന്നുമില്ല. ഇതിനിടെ, ദേവികയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്ന കാര്യവും അത് കൊലപാതകത്തിൽ കലാശിച്ചതും നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
വ്യക്തിപരമായ അടുപ്പവും സൗഹൃദങ്ങൾ പരമാവധി ഒഴിവാക്കിയിരുന്നു. ചോദിച്ചാൽ അതിനു മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നു ദേവികയുടേത്. സംഭവദിവസം രാവിലെ ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞാണ് ഉദുമയിൽ നിന്നും 20 ഓളം കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട്ടെയ്ക്ക് ദേവിക പോയത്.
ALSO READ- തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍
ഇവിടെയുള്ള ലോഡ്ജിൽ വെച്ചാണ് ആൺസുഹൃത്തായ സതീഷ് ദേവികയെ കകുത്തിക്കൊലപ്പെടുത്തിയത്. ദേവികയ്ക്ക് സതീഷുമായി ബന്ധമുള്ള കാര്യം ആർക്കും അറിയുമായിരുന്നില്ല. ദേവികയ്ക്ക് നാട്ടിൽ കാര്യമായ സൗഹൃദങ്ങളില്ലെങ്കിലും ദേവികയുടെ അമ്മയും ദേവികയുടെ മക്കളും നാട്ടുകാരുടെ പ്രിയപ്പെട്ടവരാണ്.
രാജേഷുമായി കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായും ആർക്കും അറിയില്ല. സതീഷുമായി സൗഹൃദം സ്ഥാപിച്ചതെന്തിന് എന്ന ചോദ്യം മാത്രമാണ് ഇപ്പോൾ ബാക്കിയാകുന്നത്. തന്റെ കുടുംബം തകർക്കാൻ ദേവിക ശ്രമിച്ചതുകൊണ്ടാണ് കൊലചെയ്തതെന്നാണ് സതീഷിന്റെ മൊഴി. സതീഷും വിവാഹിതനാണ്. എങ്കിലും ഇയാളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
ഉദുമ ബാരെയിൽ ഈ രീതിയിലുള്ള ഒരു കുറ്റകൃത്യം ആദ്യമായാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ദേവികയുടെ വിഷയത്തിൽ തങ്ങൾക്ക് വിഷമമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിലാണ് ദേവിക കഴുത്തറത്ത് കൊല്ലപ്പെട്ടത്.
ALSO READ-കാസര്‍കോട് യുവതിയെ ആണ്‍ സുഹൃത്ത് കുത്തി കൊലപ്പെടുത്തി
പിന്നാലെ പ്രതി സതീഷ് ഭാസ്‌കർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലാണു സംഭവം. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. തുടർന്നു തർക്കവും കൊലപാതകവും നടക്കുകയായിരുന്നു.
ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നും പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
Discussion about this post