വയറെരിയുന്നവര്‍ക്ക് പൊതിച്ചോറില്‍ കെട്ടി ഡിവൈഎഫ്‌ഐ സ്‌നേഹം വിളമ്പാന്‍ തു ങ്ങിയിട്ട് ഏഴ് വര്‍ഷം

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം ഏഴാം വര്‍ഷത്തിലേക്ക്. വയറെരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് പൊതിച്ചോറിന്റെ രൂപത്തില്‍ കെട്ടിയ ഡിവൈഎഫ്‌ഐ സ്‌നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് 7 വര്‍ഷമായെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ വീടുകളില്‍ നിന്ന് ശേഖരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ ഏഴ് വര്‍ഷമായി മുടങ്ങാത്ത കാഴ്ചയുമാണ് പൊതിച്ചോറ് വിതരണം. ദിവസവും അഞ്ഞൂറ് പൊതിച്ചോര്‍ എന്ന രീതിയില്‍ തുടങ്ങിയ പരിപാടിയാണ് വളര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരുടെ ഒരു നേരത്തെ വിശപ്പകറ്റുന്നത്. ഓരോ മേഖല കമ്മിറ്റികള്‍ തിരിഞ്ഞാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്.

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ല കമ്മിറ്റിയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍ വിതരണം 7-ാം വര്‍ഷത്തിലേക്ക്. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ല കമ്മിറ്റി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിക്കുന്നു പൊതിചോര്‍ വിതരണം 7-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇന്ന് അരിമ്പൂര്‍ സൗത്ത് , അരിമ്പൂര്‍ നോര്‍ത്ത് മേഖല കമ്മിറ്റികള്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പരിപാടി സി.പി.ഐ.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം. വര്‍ഗ്ഗീസ്., ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസിഫ്. എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിളളി , മെഡിക്കല്‍ കോളേജ് സുപ്രണ്ട് ഡോ നിഷ . എം. ദാസ് ,കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് എന്നിവര്‍ പങ്കെടുത്തു.

പരിപാടിയ്ക്ക് ജില്ലാ സെക്രട്ടറി അഡ്വ എന്‍.വി. വൈശാഖന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ആര്‍.എല്‍ ശ്രീലാല്‍ അദ്ധ്യക്ഷതയും ഹൃദയപൂര്‍വ്വം സബ്ബ് കമ്മിറ്റി കണ്‍വീനര്‍ കെ.എസ് റോസ്സല്‍രാജ് നന്ദിയും പറഞ്ഞു . ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ് സെന്തില്‍കുമാര്‍ , വി.പി ശരത്ത് പ്രസാദ് , സുകന്യ ബൈജു എന്നിവര്‍ നേതൃത്വം നല്കി. കൂടാതെ വാര്‍ഷികത്തിന്റെ ഭാഗമായി അരിമ്പൂര്‍ സൗത്ത് അരിമ്പൂര്‍ നോര്‍ത്ത് കമ്മിറ്റികളില്‍ നിന്ന് നൂറ് പേര്‍ രക്തദാനം നടത്തി. 3000 തോളം പായസവും വിതരണവും നടത്തി. 2190 ദിവസങ്ങളായി 9548590 പൊതി ചോറുകളും 43288 രക്തദാനവും 105 രകത ദാന ക്യാമ്പുകളും 205 പ്ലാസ്മദാനവും ഡിവൈഎഫ്‌ഐ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Exit mobile version