മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി പരീക്ഷയെഴുതാന്‍ സ്‌കൂട്ടറില്‍ പോയി. മാതാവിന് തടവും പിഴയും ശിക്ഷ ലഭിച്ചു. കല്‍പ്പകഞ്ചേരി രണ്ടാല്‍ കന്മനം പുല്ലാട്ടില്‍ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഷംലി (39)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എഎം അഷ്‌റഫ് 30250 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണ് സംഭവം. പരീക്ഷയെഴുതാനായി വീട്ടില്‍ നിന്നിറങ്ങിയ 17കാരന് സമയം അല്പം വൈകി. പിന്നെ ആലോചിച്ചില്ല മുറ്റത്തു കിടക്കുന്ന ബൈക്കില്‍ നേരെ സ്‌കൂളിലേക്ക് വിട്ടു. പുത്തനത്താണി റോഡിലെ കുട്ടികളത്താണിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന കല്പകഞ്ചേരി എസ്ഐ കെ നൗഫലിനു മുന്നില്‍പ്പെട്ടതോടെ കളിമാറി.
ലൈസന്‍സില്ലെന്നും ഡ്രൈവര്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്നും കണ്ടതോടെ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.വിദേശത്തുള്ള അമ്മാവന്റെ ബൈക്കാണെന്നും താന്‍ പരീക്ഷയെഴുതാന്‍ പോകുകയാണെന്നും പറഞ്ഞപ്പോള്‍ കുട്ടിക്ക് സ്‌കൂളിലേക്ക് പോകാനുള്ള സൗകര്യം പോലീസ് ഒരുക്കി. പിന്നീട് കുട്ടിയുടെ മാതാവിനെ വിളിച്ചു വരുത്തി കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു