തലസ്ഥാനത്ത് യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞും മരിച്ചു. പുത്തന്‍തോപ്പില്‍ റോജാ ഡെയ്ലില്‍ അഞ്ജുവും ഒന്‍പതുമാസം പ്രായമുള്ള മകന് ഡേവിഡും ആണ് മരിച്ചത്. അഞ്ജുവിനെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
പുത്തന്‍തോപ്പില്‍ വീട്ടിലെ ശുചിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ജുവിനെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചില്ല. കുഞ്ഞിനെ മാത്രം എത്തിച്ചു. ആത്മഹത്യയെന്ന് പ്രാഥമിക വിവരം. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post