കാസര്‍കോട് യുവതിയെ ആണ്‍ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

കാസര്‍കോട്: കാസര്‍കോട് യുവതിയെ സുഹൃത്തായ യുവാവ് കുത്തി കൊലപ്പെടുത്തി. ബാര സ്വദേശി 34 വയസുള്ള ദേവികയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. ലോഡ്ജിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ ശേഷമായിരുന്നു കൊലപാതകം. പ്രതിയായ സുഹൃത്ത് സതീഷ് പോലീസില്‍ കീഴടങ്ങി.

കാഞ്ഞങ്ങാട് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ ചൊവ്വാഴ്ച നാല് മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട ദേവികയും യുവാവും ഏറെകാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വെറെ വിവാഹിതരുമാണ്. സമീപ ദിവസങ്ങളിലാണ് ഇരുവര്‍ക്കും ഇടയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്നോണമാണ് ദേവികയെ പ്രതിയായ സതീഷ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്.

എന്നാല്‍ ലോഡ്ജ് മുറിക്കുള്ളില്‍ വെച്ച് ഇരുവരും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് യുവതിയെ കൈവശം കരുതിയ കത്തി ഉപയോഗിച്ച് പ്രതി കുത്തി കൊലപ്പെടുത്തിയത്.

അതേസമയം വിവാഹം കഴിച്ച് മറ്റൊരു കുടുംബവുമായി കഴിയുന്ന ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും അതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Exit mobile version