പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയ പാലക്കാട് സ്വദേശിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ശബരിമലയിലെ മകരവിളക്ക് തെളിയിക്കുന്ന പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടുകാരായ നാല് പേരും പാലക്കാട് സ്വദേശി നാരായണ സ്വാമിയുമാണ് പൊന്നമ്പലമേട്ടില്‍ കടന്നു കയറിയത്. നാലുദിവസം മുന്‍പാണ് സംഘം പൂജ നടത്തിയതെന്നാണ് വനം വകുപ്പ് കരുതുന്നത്. പൂജയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
also read: ഡോ. വന്ദന കൊലക്കേസ്; പ്രതിക്ക് വേണ്ടി ഹാജരായത് അഡ്വ ആളൂര്‍, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നാരായണസ്വാമി കീഴ്ശാന്തിയുടെ സഹായിയായി ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പച്ചക്കാനും പൊന്നമ്പലമേട്ടിലേക്കുള്ള വഴികളില്‍ വനം വകുപ്പിന്റെ പട്രോളിംഗ് ഉണ്ട് . തമിഴ്‌നാട്ടിലെ സംഘം കാടിനുള്ളിലൂടെ പൊന്നമ്പലമേട്ടിലെത്തി എന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍ .
also read: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കുതിച്ചെത്തിയ കാറിടിച്ചു, ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം
വന്യജീവികള്‍ക്ക് ഹാനികരമായ രീതിയില്‍ വനത്തില്‍ കടന്നു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തതാ. റാന്നി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.