ഡോ. വന്ദന കൊലക്കേസ്; പ്രതിക്ക് വേണ്ടി ഹാജരായത് അഡ്വ ആളൂര്‍, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: കേരളത്ത നടുക്കിയ ഡോ. വന്ദന കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ചു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

death | bignewslive

സന്ദീപിന് വൈദ്യ സഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. സന്ദീപിന് വേണ്ടി അഡ്വ. ബി എ ആളൂര്‍ ആണ് ഹാജരായത്.

also read: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കുതിച്ചെത്തിയ കാറിടിച്ചു, ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി. പൊലീസ് റിപ്പോര്‍ട്ടില്‍ പ്രതിക്ക് ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പറയുന്നുണ്ടെന്നും അതിനാല്‍ തെളിവെടുപ്പ് എന്തിനാണെന്നും ആളൂര്‍ ചോദിച്ചു.

also read: അരിക്കൊമ്പന് പിന്നാലെ മൂന്നാറിന് ആശങ്കയായി പടയപ്പ; വനം വകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ; ആനയെ കാടു കയറ്റണമെന്നും നിരീക്ഷിക്കണമെന്നും ആവശ്യം

കൂടാതെ സന്ദീപിന്റെ ഇടതുകാലിന് പരിക്കുണ്ടെന്നും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടെന്നും പ്രതിയെ ശാരീരിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ കൊടുക്കരുതെന്നും ആളുര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

dr vandana murder case|  bignewslive

Exit mobile version