കൊച്ചി: ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് സംഭവം. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്.
മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്ഫാന് ഖാന് നേരെയാണ് ഡോയലിന്റെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10.50 ഓടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഡോയലിനെ ആശുപത്രിയിലെത്തിച്ചത്.
അപ്പോള്‍ ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു. ഇതിനിടെ യാതൊരു കാരണവുമില്ലാതെ ഡോക്ടറെ അസഭ്യം വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ പറയുന്നു.
also read:ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലെത്തി: ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍
വളരെ പ്രകോപനപരമായാണ് ഇയാള്‍ സംസാരിച്ചതെന്നും വധഭീഷണി മുഴക്കിയെന്നും ഡോക്ടര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു.
ആശുപത്രി സംരക്ഷണ നിയമപ്രകാരം യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
Discussion about this post