മലപ്പുറം: മർദ്ദനമേറ്റ് പാടുകളോടെ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് മരണപ്പെട്ടത്. മാഞ്ചിയുടെത് ആൾക്കൂട്ട മർദ്ദനത്തിനിടെ സംഭവിച്ച കൊലപാതകമെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് പുലർച്ചെ കിഴിശ്ശേരിയിലായിരുന്നു അതിഥിത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ്തിൽ ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജേഷ് മാഞ്ചി മോഷണത്തിനെത്തിയപ്പോൾ മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.
പ്രതികൾ കൊല്ലപ്പെട്ട രാജേഷ് മാഞ്ചിയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തെന്ന് മലപ്പുറം എസ്പി പറഞ്ഞു. രാത്രി 12 മണി മുതൽ രണ്ടര മണിക്കൂർ ചോദ്യം ചെയ്ത് മർദിച്ചെന്നാണ് എസ്പി വിശദീകരിച്ചത്. പ്രതികളുടെ ഫോണിൽ നിന്നും നിർണായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ALSO READ- ഇന്ത്യയ്ക്ക് രക്ഷയായി ഓപ്പറേഷൻ സമുദ്രഗുപ്ത; പിടിച്ചെടുത്തത് 40,000 കോടിയുടെ മയക്കുമരുന്ന്
പ്രതികൾ മർദ്ദനത്തിൽ അവശനായ മാഞ്ചിയുടെ ഫോട്ടോയെടുത്തിട്ടുണ്ട്. ഇതുൾപ്പെടെ വിശദമായ തെളിവുകൾ ്പാലീസിന് ലഭിച്ചു. പ്രതികളുടെ മെഡിക്കൽ പരിശോധന നടക്കുകയാണ്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ടയാളുടെ ടീ ഷർട്ടും സിസിടിവി ദൃശ്യങ്ങളുടെ ഡിവിആറും പ്രതികൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കേസ് പ്രത്യേക സംഘം അന്വേിഷിക്കും. തെളിവ് നശിപ്പിക്കാൻ സഹായിച്ച ഒരാൾ ഉൾപ്പെടെ ഇതുവരെ 9 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.