കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഝാർഖണ്ഡ് സ്വദേശി ഭരത് (44) ആണ് മരിച്ചത്.
കൂടരഞ്ഞി ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കലിലാണ് സംഭവം. ഭരത് കെഎസ്ഇബി കരാർ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
ഒഴുക്കിൽപ്പെട്ടതറിഞ്ഞ് മുക്കം ഫയർഫോഴ്‌സും തിരുവമ്പാടി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഭരതിനെ ജീവനോടെ കരയ്‌ക്കെത്തിക്കാനായില്ല. തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.