ദുബായ്: കുഞ്ഞുപ്രായത്തിലെ കവിതകളെഴുതുന്ന 9 വയസ്സുകാരി ദിയയ്ക്ക് അഭിനന്ദനവുമായി ശശി തരൂര്‍ എംപി. തൃശ്ശൂര്‍ സ്വദേശികളായ ഷെബീറിന്റെയും അപര്‍ണ്ണ മാരാരുടെയും മകള്‍ ദിയ മറിയത്തിനെയാണ് ശശി തരൂര്‍ നേരില്‍ അഭിനന്ദിച്ചത്.
ദുബായിലെ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്കൂളിലെ 5ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിയ. രണ്ടാം ക്ലാസുമുതല്‍ ദിയ കവിത എഴുതാറുണ്ടായിരുന്നു. 16 കവിതകളുടെ സമാഹാരം പുസ്തകരൂപത്തില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഷെബീറും അപര്‍ണ്ണയും.
കവിതാ സമാഹാരത്തിന് അവതാരിക എഴുതുന്നത് ശശി തരൂര്‍ ആണ്.
Met an unusual family whose 9-year-old daughter, Diya Mariam, has authored a book of sixteen poems that her parents, Shabeer & Aparna Marar, intend to publish. The poems were presented to me in Dubai by the little girl, whose poise & confidence impressed me greatly. pic.twitter.com/dULUODYqnO
— Shashi Tharoor (@ShashiTharoor) May 13, 2023
കുഞ്ഞ് ദിയയുടെ അസാധാരണ ആത്മവിശ്വാസം തന്നെ വളരെയധികം ആകര്‍ഷിച്ചെന്നും ദിയയെ അഭിനന്ദിച്ച് ശശി തരൂര്‍ കുറിച്ചു. ദിയയുടെയും കുടുംബത്തിനുമൊപ്പമുള്ള ചിത്രവും ശശി തരൂര്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ദിയയ്ക്ക് മുന്നോട്ടുള്ള യാത്രയില്‍ അഭിനന്ദനം നേരുന്നത്.
ദുബായില്‍ വച്ച് അസാധാരണമായ ഒരു കുടുംബത്തെ കണ്ടുമുട്ടി. 9 വയസ്സുള്ള ദിയ മറിയത്തിനെയും കുടുംബത്തെയും. ദിയ എഴുതിയ കവിതകളുടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ അവളുടെ മാതാപിതാക്കളായ ഷബീറും അപര്‍ണ മാരാരും പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ദുബായില്‍ വച്ച് ആ കൊച്ചു പെണ്‍കുട്ടി പതിനാറ് കവിതകളുടെ സമാഹാരം എനിക്ക് സമ്മാനിച്ചു. അവളുടെ ആത്മവിശ്വാസം എന്നെ വളരെയധികം ആകര്‍ഷിച്ചെന്നും ശശി തരൂര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ചു.
Discussion about this post