ഒറ്റപ്പാലം: ഹെല്‍മറ്റ് വെക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പിഴ ലഭിച്ചത് ട്രാവലര്‍ ഉടമയ്ക്ക്. തൃശൂര്‍-കറുകുറ്റി റോഡില്‍ കറുകുറ്റി ജങ്ഷനിലെ ക്യാമറയില്‍ പതിഞ്ഞ ബൈക്കിനാണ് പിഴയടയ്ക്കാന്‍ പോലീസ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഒറ്റപ്പാലം സ്വദേശിയായ സുനീഷ് മേനോന് ആണ് ട്രാഫിക് പോലീസിന്റെ നോട്ടീസ് ലഭിച്ചത്. ദൃശ്യത്തിലുളളത് താനല്ലെന്നും മറ്റൊരു വാഹനത്തിന്റെ നിയമ ലംഘനത്തിന് പിഴയടയ്ക്കുന്നത് ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ട് സുനീഷ് മേനോന് പരാതി നല്കി.
പോലീസിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യപ്രകാരമുളള നോട്ടീസിലാണ് നടപടി. പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ നിന്ന് 1000 രൂപ പിഴ ഒടുക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
നോട്ടീസില്‍ ക്യാമറ ചിത്രത്തോട് ചേര്‍ന്ന ഭാഗത്ത് ഇരുചക്ര വാഹനത്തിന്റെ നമ്പറും പിഴ അടയ്ക്കാന്‍ പറയുന്ന ഭാഗത്ത് സുനീഷിന്റെ ട്രാവലറിന്റെ രജിസ്ട്രേഷന് നമ്പറും ഒപ്പം വാഹനം നിര്‍ത്താതെ പോയെന്ന രീതിയിലുള്ള നിയമ ലംഘനവുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് സുനീഷ് പരാതിയില്‍ പറയുന്നത്.
Discussion about this post