കോഴിക്കോട്: രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.
കോഴിക്കോട് ജില്ലയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അപകടം. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫ ആണ് മരിച്ചത്.
വടകര ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. മുസ്തഫയും ഭാര്യയും രോഗിയായ മാതാവുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.
സാരമായി പരുക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.