സിവിൽ സർവീസസ് സ്വപ്‌നം സാക്ഷാത്കരിക്കാൻ ഐലേൺ ഐഎഎസ് അക്കാദമിയുടെ ഗൈഡൻസ്

ഒരു സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ സ്ഥാനമാണ് സിവിൽ സെർവന്റിന്റെത്. ഏതുവിഷയത്തിലെ ഡിഗ്രിയുമായും ഈ ലക്ഷ്യത്തിലേക്ക് എത്താനാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. മസൂറിയിലെ ട്രെയിനിംഗ് സ്വപ്നം കാണുന്ന, സിവിൽ സർവീസ് ആഗ്രഹിക്കുന്നവർക്ക് തുടക്കത്തിൽ വേണ്ടത് ഈ സ്വപ്നം സത്യമാക്കാം എന്ന ആത്മവിശ്വാസമാണ്.

കൂടാതെ, സിവിൽ സർവീസസ് മോഹിക്കുമ്പോൾ അതിനോടൊപ്പം തന്നെ ഉറപ്പിക്കേണ്ടത് ശരിയായ ഗൈഡൻസ് തന്നെ തെരഞ്ഞെടുക്കും എന്ന തീരുമാനമാണ്. കൃത്യമായ ഗൈഡൻസിലൂടെ മാത്രമേ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ ആഗ്രഹത്തിലേക്ക് എത്താനാകൂ.

ഇവിടെ ഐലേൺ ഐഎഎസ് നൽകുന്നതും അതു തന്നെയാണ്. സിവിൽ സർവീസ് പരിശീലനം ഐലേണിൽ ഒരു ഇന്റഗ്രേറ്റഡ് പ്രോഗ്രാമാണ്. പ്രിലിംസിനും മെയ്ൻ എക്സാമിനും കൃത്യമായ പരിശീലനമാണ് തുടക്കത്തിൽ തന്നെ നൽകി വരുന്നത്.

ഐലേൺ ഐഎഎസ് നൽകുന്നത് ക്ലാസുകൾ മാത്രമല്ല, ഓരോ വിദ്യാർത്ഥിക്കും പേഴ്സണലായ മെന്ററെ കൂടിയാണ്. വിജയത്തിലെത്തുന്നത് വരെ ആശ്രയിക്കാവുന്ന മെന്റർഷിപ്പ് ഐലേൺ ഐഎഎസ് ഉറപ്പുവരുത്തുന്നുണ്ട്. പഠനത്തിലെ പോസിറ്റീവുകളും നെഗറ്റീവുകളും തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ വ്യക്തിഗതമായ പരിശീലനം നൽകുന്നുണ്ട് ഐലേൺ ഐഎഎസ് അക്കാദമി.

ഏത് ബാക്ക്ഗ്രൗണ്ടിൽ നിന്നുള്ള സിവിൽ സെർവന്റ് ആസ്പിരന്റിനും ഏത് പോയിന്റിൽ വെച്ചും ഐലേണിന്റെ സഹായം തേടാം. മുൻപ് ശീലിച്ചു വന്ന പഠനരീതികൾ ശരിയാണോ എന്ന് വിലയിരുത്തി കൃത്യമായ പ്ലാനുണ്ടാക്കി നിങ്ങളുടെ പഠനത്തെ ശരിയായ ദിശയിലെത്തിക്കാൻ ഐലേൺ ഐഎഎസിന്റെ ഗൈഡൻസ് കൊണ്ട് സാധിക്കും.

ഐലേൺ ഐഎഎസിൽ ചേരുമ്പോൾ ആദ്യം തന്നെ ലഭിക്കുന്നത് ‘എന്തു പഠിക്കണം? എങ്ങനെ പഠിക്കണം? എന്തു പഠിക്കരുത്?’ എന്നൊക്കെ വ്യക്തമാക്കി തരുന്ന ഒരു ഗൈഡാണ്. കൂടെ പഠനത്തിന് ഏറ്റവും ആവശ്യമായ സ്റ്റാൻഡേർഡ്, എൻസിഇആർടി ടെക്സ്റ്റ്ബുക്കുകൾ ഉൾപ്പെടുന്ന ഒരു വെൽക്കം കിറ്റും ലഭിക്കും.

സിവിൽ സർവീസ് എന്ന ഉന്നതമായ ഒരു പോസ്റ്റിലേക്ക് പ്രവേശിക്കാൻ കഠിനപരിശ്രമം അല്ല, ശരിയായ പരിശ്രമമാണ് വേണ്ടത്. അതുകൊണ്ടു തന്നെ ഈ ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ക്ലാസുകളും ക്ലാസ് അവറുകളും നൽകുന്നത് ഐലേൺ ഐഎഎസ് തന്നെയാണ്.

ഏതുസമയത്തും സഹായത്തിനുള്ള ഒരു ഗൈഡായിരിക്കും ഐലേൺ ഐഎഎസ്. ഇവിടെക്ലാസുകൾ മൾട്ടിമീഡിയ കണ്ടെന്റും യഥാർഥ ജീവിതത്തിലെ ഉദാഹരണങ്ങളും ഉപയോഗിച്ച് കോൺസെപ്റ്റ്‌സ് ബിൽഡ് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ ലഭ്യമാക്കിയിട്ടുമുണ്ട്. ഫിസിക്കൽ ആയി ക്ലാസ്‌റൂമിൽ അറ്റൻഡ് ചെയ്യാം. കൂടാതെ, വീട്ടിൽ ലൈവ് സ്ട്രീമിലും ക്ലാസുകൾ അറ്റൻഡ് ചെയ്യാം, സംശയമുള്ള ഭാഗങ്ങൾ ക്ലിയർ ചെയ്യുന്നതിനായി ഈ ക്ലാസുകളുടെ റെക്കോർഡിംഗും ലഭ്യമായിരിക്കും.

കൂടാതെ, നിരന്തര പരിശീലനമാണ് എക്സാം എഴുതുമ്പോൾ ഏറ്റവും മികച്ച വേഗത്തിൽ ആൻസറിലേക്ക് എത്താനുള്ള കഴിവ് നൽകുന്നത്. അതിനായി എല്ലാ ആഴ്ചയും പ്രിലിംസ് ക്ലാസ് ടെസ്റ്റുകളും, റെഗുലർ മെയ്ൻസ് ടെസ്റ്റുകളും റൈറ്റിംഗ് പരിശീലനവും ഉണ്ടായിരിക്കും. കൂടാതെ, പ്രിലിംസ്, മെയിൻസ് എക്സാം സീരീസുകളും നിങ്ങളുടെ കോഴ്‌സിന്റെ ഭാഗം ആയിരിക്കും. സിവിൽ സെർവന്റ് ആവുക എന്ന സ്വപ്നത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുന്നതാണ് ഈ പരിശീലനം.

ഇനി അഥവാ ആദ്യത്തെ തവണ തന്നെ റാങ്ക് ലിസ്റ്റ് സ്വപ്നത്തിലേക്ക് എത്താനായില്ലെങ്കിലും നിരാശ വേണ്ട, നിങ്ങൾ റാങ്ക് ലിസ്റ്റിൽ കയറുന്നതുവരെ തുടർന്നും പിന്തുണയ്ക്കാൻ ഐലേൺ ഐഎഎസ് കൂടെയുണ്ടാവും.

ഐലേണിന്റെ സ്വപ്നം എന്നു പറയുന്നത് നിങ്ങൾ റാങ്ക് ലിസ്റ്റിൽ കയറുന്നതു വരെ നിങ്ങളെ പിന്തുണയ്ക്കുക എന്നുള്ളതാണ്. അതുകൊണ്ട് പിസിഎം ബാച്ച് കംപ്ലീറ്റാക്കിയവർക്കായി വരും വർഷങ്ങളിലും ലൈവ് ക്ലാസുകൾ, കറന്റ്അഫയേഴ്‌സ് സപ്പോർട്ട്, ടെസ്റ്റ് സീരീസ് എന്നിവ ലഭ്യമാക്കും. പ്രിലിംസ് പരിശീലനം മാത്രമല്ല, പ്രിലിംസ് കടന്നവർക്ക് മെയിൻ പരീക്ഷയെഴുതാനുള്ള ഗൈഡൻസും, മെയ്ൻസ് പരീക്ഷയിൽ വിജയിച്ചവർക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള പരിശീലനവും തുടർന്നുള്ള വർഷങ്ങളിലും ഐലേൺ ഐഎഎസ് നൽകും.

വളരെ ചുരുങ്ങിയ വർഷം കൊണ്ട് 170ലേറെ പേരെ സിവിൽ സർവീസ് വിജയികളാക്കിയ ചരിത്രം പറയാനുണ്ട് ഐലേൺ ഐഎഎസിന്. ഏറ്റവും ഒടുവിലായി 2022ലെ സിവിൽ സർവീസസ് പരീക്ഷാ ഫലപ്രഖ്യാപനം പുറത്തുവന്നപ്പോൾ ഐലേണിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരിൽ കേരളത്തിലെ ആദ്യ റാങ്കുകാരൻ ദിലീപ് കെ കൈനിക്കര(ഓൾ ഇന്ത്യ റാങ്ക്-21), ഓവി ആൽഫ്രഡ് (ഓൾ ഇന്ത്യ റാങ്ക്-57), റോജ എസ് രാജൻ (ഓൾ ഇന്ത്യ റാങ്ക്-108), സിബി എസ് റെക്‌സ് (ഓൾ ഇന്ത്യ റാങ്ക്-111) തുടങ്ങിയവരുമുണ്ട്.

ഐലേൺ ഐഎഎസ് അക്കാദമി ആരംഭിക്കുന്ന പുതിയ സിവിൽ സർവീസസ് പരിശീലന ബാച്ചിന്റെ ഭാഗമാകാം. മേയ് 17ാംതീയതി ആരംഭിക്കുന്ന ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

Exit mobile version