പാലക്കാട് : ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ചെറുതുരുത്തിയിലാണ് അപകടം. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചത്. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ റെയില്‍ പാളത്തില്‍ കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post