ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം സംസ്‌കരിച്ചു

പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട്, പന്തളത്ത് നടന്ന സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ട കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം സംസ്‌കരിച്ചു.

തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ നിന്നും രാവിലെ 9 മണിക്ക് വിലാപയാത്രയായി പന്തളത്തേക്ക് പുറപ്പെട്ടു. വഴിയില്‍ കര്‍മ്മ സമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.

പന്തളം ടൗണില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹം 12 മണിക്ക് വീട്ടില്‍ എത്തിച്ചു. കര്‍മ്മ സമിതി അധ്യക്ഷ കെപി ശശികല, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, രാധാകൃഷ്ണ മേനോന്‍ , ആര്‍എസ്എസ് നേതാവ് കെ കൃഷ്ണന്‍ കുട്ടി, ബിഡിജെഎസ് നേതാവ് സുഭാഷ് വാസു അടക്കം നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Exit mobile version