തൃശൂര്‍: തൃശ്ശൂരില്‍ വസ്ത്രശാലയില്‍ തീപിടിത്തം. കുന്നംകുളത്ത് പ്രവര്‍ത്തിക്കുന്ന കല്യാണ്‍ സില്‍ക്സിലാണ് അഗ്‌നിബാധയുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.45നായിരുന്നു തീപിടിച്ചത്.
ടെക്‌സ്റ്റെയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കടയുടെ മുകള്‍ ഭാഗത്ത് നിന്ന് വലിയ രീതിയില്‍ തീയും പുകയും ഉയരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.