ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി മമ്മൂട്ടി

കോട്ടയം: ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി എത്തി നടന്‍ മമ്മൂട്ടി. ഇന്ന് വൈകീട്ടാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. നടന്‍ രമേഷ് പിഷാരടിയും വന്ദനയുടെ വീട്ടില്‍ എത്തിയിരുന്നു.

വൈദ്യപരിശോധനയ്ക്ക് എത്തിച്ച ലഹരിയ്ക്കടിമയായ അധ്യാപകന്റെ ആക്രമണത്തിലാണ് വന്ദനയുടെ ജീവന്‍ നഷ്ടമായത്. നെടുമ്പന ഗവ. യു.പി സ്‌കൂള്‍ അധ്യാപകനായ വെളിയം ചെറുകരണക്കോണം ശ്രീനിലയത്തില്‍ സന്ദീപ് എന്നയാളാണ് ആക്രമണം നടത്തിയത്.

കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ രണ്ടരയോടെയായിരുന്നു വന്ദനയുടെ സംസ്‌കാരം. വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വന്ദനയ്ക്ക് അന്ത്യചുംബനം നല്‍കി നിറകണ്ണുകളോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്

Exit mobile version