കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളം. തൊഴിലിടത്തെ സുരക്ഷിതത്വത്തെ കുറിച്ച് നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.
ഡ്രഗ് അഡിക്ട് ആയ ഒരാളെ ചികിത്സയ്ക്ക് കൊണ്ടു പോവുമ്പോള്‍ കുറച്ചു കൂടി മുന്‍ കരുതലുകള്‍ പോലീസ് എടുക്കണമായിരുന്നു എന്ന് താരം പറയുന്നു. ഇത്രയും വൈല്ലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയില്‍ കൊണ്ടു പോയത് ശരിയായി തോന്നിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് ജി കുത്തേറ്റു മരിച്ച സംഭവത്തില്‍ അപലപിക്കുന്നു..
ഡ്രഗ് അഡിക്ട് ആയ ഒരുത്തനെ ചികിത്സക്ക് കൊണ്ടു പോവുമ്പോള്‍ കുറച്ചു കൂടി മുന്‍ കരുതലുകള്‍ പോലീസ് എടുക്കണമായിരുന്നു. രണ്ട് കൈകളിലും പിന്നില്‍ വിലങ്ങ് ഇട്ട് രണ്ട് പോലീസുകാര്‍ ഇടതും വലതും നിന്നിരുന്നു എങ്കില്‍ ഈ അക്രമണത്തിന് യാതൊരു സാധ്യതയുമില്ല. അയാള്‍ വീട്ടില്‍ നിന്നു തന്നെ ആക്രമണസ്വഭാവം കാണിച്ചിരുന്നു എന്ന് പറയുന്ന പോലീസ് എന്ത് കൊണ്ടാണ് അയാള്‍ക് കൈ വിലങ്ങു അണിയിക്കാതിരുന്നത്?
അങ്ങനെ വിലങ്ങു അയാളുടെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍, … ഇത്രയും വൈല്ലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയില്‍ കൊണ്ടു പോയത് ശരിയായി തോന്നിയില്ല.. ആക്രമാസക്തനായ പ്രതിയെ 20 മിനുട്ടുകള്‍ക്കു ശേഷം ആശുപത്രി ജീവനക്കാര്‍ ആണ് കീഴടക്കിയത്. govt ആശുപത്രിയില്‍ വച്ച് മാരകമായി പരുക്കേറ്റ ഡോക്ടറെ ചികിത്സിക്കാന്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയത്രെ.. No 1 കേരളം..! കൊല്ലപ്പെട്ട DR വന്ദന (23) ജിക്ക് ആദരാഞ്ജലികള്‍.