കണ്ണൂര്‍: ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ ഹര്‍ത്താല്‍ നടത്തി വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും വേണ്ടത്ര രാഷ്ട്രീയ മുതലെടുപ്പ് നടത്താനാകാതെ സംഘപരിവാര്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു ജോലി ചെയ്യുന്ന കോളേജിലേക്ക് ശബരിമല കര്‍മ്മസമിതി നടത്താനിരുന്ന നാമജപ മാര്‍ച്ച് ആളില്ലാത്തതിനാല്‍ ഉപേക്ഷിച്ചു. ഹര്‍ത്താലിന്റെ പേരില്‍ അഴിച്ചുവിട്ട ആക്രമണം പ്രവര്‍ത്തകരുടെ പോലും എതിര്‍പ്പിന് കാരണമായെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ചിനായി എത്തുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തകര്‍ കാലുമാറിയതോടെയാണ് കര്‍മ്മ സമിതി മാര്‍ച്ച് ഉപേക്ഷിച്ചത്. ബിന്ദുവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു തലശ്ശേരി പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലേക്ക് ശബരിമല കര്‍മ സമിതി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ രാവിലെയായിട്ടും പ്രവര്‍ത്തകര്‍ ഒന്നും എത്താത്തതിനെ തുടര്‍ന്ന് മാര്‍ച്ച് ഉപേക്ഷിക്കുകയായിരുന്നു.
ശബരിമല പ്രക്ഷോഭം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് പ്രവര്‍ത്തകര്‍ എത്താത്തതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നാമജപ മാര്‍ച്ച് ഉപേക്ഷിക്കുന്നത്.
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും വീടുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്.
Discussion about this post