വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, ഇല്ലെങ്കില്‍ പരാജയം ഭയന്ന് മാറിനില്‍ക്കുകയാണെന്ന് ജനങ്ങള്‍ കരുതും; വ്യക്തമാക്കി കെ മുരളീധരന്‍ എംപി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍ എംപി. അതേസമയം, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും, സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിച്ചില്ലെങ്കില്‍ പരാജയം ഭയന്ന് മാറിനിന്നുവെന്ന സന്ദേശം നല്‍കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ബുധനാഴ്ച വയനാട്ടില്‍ ചേര്‍ന്ന ലീഡേഴ്‌സ് മീറ്റില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപനും കെ മുരളീധരനും ഇന്നലെ നടന്ന ലീഡേഴ്‌സ് മീറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

also read: വന്ദനയെ ഒരുനോക്ക് കാണാൻ, മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി മന്ത്രി വീണ ജോർജ്; പൊട്ടിക്കരഞ്ഞ് ആരോഗ്യമന്ത്രി

എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബെന്നി ബഹനാന്റെയും വൈകാരിക പ്രസംഗത്തോടെ ഇരുനേതാക്കളും നിലപാട് മാറ്റുകയായിരുന്നു. പാര്‍ട്ടിയിലെ പുനഃസംഘടന ഈ മാസം 30 ന് പൂര്‍ത്തിയാക്കുമെന്നും കെ മുരളീധരന്‍ അറിയിച്ചു.

Exit mobile version