കോഴിക്കോട്: അമ്മയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിലാണ് നടുക്കുന്ന സംഭവം. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ചേമഞ്ചേരി തുവക്കോട് പോസ്റ്റ് ഓഫീസിന് സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ(35) മകള്‍ തീര്‍ത്ഥ എന്നിവരാണ് മരിച്ചത്. ഇരുവരെയും ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: മരുന്നുനല്‍കുന്നതിനിടയില്‍ രോഗിയുടെ ആക്രമണം, നഴ്‌സിന്റെ വലതുകൈ ഒടിഞ്ഞു
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ധന്യയുടെ ഭര്‍ത്താവ് പ്രജിത്ത് യു.എ.ഇ.യിലെ ഹെല്‍ത്ത് സെന്ററില്‍ ജോലിചെയ്തുവരികയാണ്.
അതിനാല്‍ ചേമഞ്ചേരിയില്‍ പ്രജിത്തിന്റെ അമ്മയ്ക്കൊപ്പമായിരുന്നു ധന്യയും മക്കളും താമസിച്ചിരുന്നത്. ഇവരുടെ മൂത്തമകള്‍ ധന്യയുടെ വീട്ടിലായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.