ഗാന്ധിനഗര്‍: മരുന്നുനല്‍കുന്നതിനിടയില്‍ നഴ്‌സിനെ ആക്രമിച്ച് രോഗി. കോട്ടയം ജില്ലയിലാണ് നടുക്കുന്ന സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ ന്‌ഴ്‌സിനാണ് പരിക്കേറ്റത്.
പൂഞ്ഞാര്‍ കുന്നോന്നിയിലെ നേഖാ അരുണിനാ(29) ണ് പരിക്കേറ്റത്. നഴ്‌സിന്റെ വലതുകൈ ഒടിഞ്ഞു. മരുന്ന് നല്‍കുന്നതിനിടയില്‍ ഇടുക്കി ഉപ്പുതറ മത്തായിപ്പാറ സ്വദേശിയായ രോഗി മരുന്നടങ്ങിയ പാത്രം വലിച്ചെറിയുകയും ആക്രമിക്കുകയുമായിരുന്നു.
also read: മീനിന് തീറ്റകൊടുക്കാന്‍ പോയി, പടുതാകുളത്തില്‍ കാല്‍വഴുതി വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ന്യൂറോ സര്‍ജറി വിഭാഗം വാര്‍ഡിലാണ് സംഭവം. മറ്റു ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് രോഗിയെ തടഞ്ഞെങ്കിലും നഴ്‌സിന്റെ വലതു കൈപിടിച്ച് തിരിക്കുകയായിരുന്നു.
also read: ഡോ. വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍
നേഖയുടെ കൈപ്പത്തിക്ക് താഴെ പരിക്കേറ്റു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി.