തിരുവനന്തപുരം: യുവ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ അധ്യാപകന് സന്ദീപിനെ സസ്പെന്‍ഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെന്ഷന്. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെന്ഷന്. കൂടുതല്‍ കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്കൂള്‍ ആയ യുപിഎസ് വിലങ്ങറയില്‍ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബര്‍ 14 മുതല്‍ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്കൂള്‍ ആയ യുപിഎസ് നെടുമ്പനയില്‍ ഹെഡ് ടീച്ചര്‍ വേക്കന്‍സിയില്‍ യുപി എസ്ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വിഎന്‍ വാസവന് പറഞ്ഞു. പൈശാചികമായ സംഭവമാണിതെന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി പ്രതിക്കെതിരെ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post