‘ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്’ എന്ന് പറയുന്നത് മാറും; അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരുക്കുടിയുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊ ല്ല പ്പെട്ട സംഭവത്തിലെ ഞെട്ടലിലാണ് കേരള സമൂഹം. 25കാരിയായ ഡോ. വന്ദന ദാസാണ് പ്രതിയുടെ ആക്രമണത്തിൽ നിരവധി കുത്തേറ്റ് മരണപ്പെട്ടത്. ഡോക്ടർമാരുടെ സുരക്ഷയെ സംബന്ധിച്ച് നിരവധി തവണ പരാതി ഉയർന്ന സാഹചര്യത്തിലും മതിയായ സുരക്ഷ ആശുപത്രികളിൽ ഒരുക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

ഇതിനിടെ, കേരളത്തിൽ ഇത്തരത്തിലൊരു ദാരുണസംഭവത്തിൽ ഏതെങ്കിലും ഒരു ഡോക്ടർക്ക് മരണം സംഭവിച്ചേക്കാം എന്ന് പ്രവചിച്ച മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റ് ചർച്ചയാവുകയാണ്. ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി ഏപ്രിൽ ഒന്നിനാണ് സമൂഹമാധ്യമത്തിൽ ഈ പോസ്റ്റ് പങ്കുവെച്ചത്.

ALSO READ- ചവിട്ടി നിലത്തിട്ട് കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു, കൊല്ലപ്പെട്ട ഡോക്ടറുടെ മുതുകിലേറ്റത് ആറുകുത്തുകള്‍

മുരളി തുമ്മാരുക്കുടിയുടെ പഴയ പോസ്റ്റ് പങ്കുവെച്ച് കുറിച്ചതിങ്ങനെ:

അതും സംഭവിക്കുമ്പോൾ
“മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്. ഇപ്പോൾ, “ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും. അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം.” ഏപ്രിൽ ഒന്നിലെ പോസ്റ്റാണ്ഇതിൽ കൂടുതൽ കൃത്യമായി എങ്ങനെ മുന്നറിയിപ്പ് നൽകാൻ പറ്റും?
ഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഇനിയെങ്കിലും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള വാക്കുകൊണ്ടോ കായികമായോ ആയുധം കൊണ്ടോ ഉള്ള അക്രമങ്ങളോട് നമുക്ക് “സീറോ ടോളറൻസ്” നടപ്പാക്കാം
ഏറെ ദുഃഖം
മുരളി തുമ്മാരുകുടി

Exit mobile version