കളിയിക്കാവിള: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പിന്നെ നിലനില്‍ക്കുന്ന സംഘര്‍ഷം മൂന്നു ദിവസമായി തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. പ്രവേശനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിലും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. നിരവധി പൊതുമുതലുകളാണ് ഹര്‍ത്താലിന്റെ മറവില്‍ തല്ലി തകര്‍ത്തത്.
നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് തല്ലി തകര്‍ത്തത്. കടകളും തല്ലി തകര്‍ത്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയത അക്രമത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 3.35 കോടിയാണ്. 99 ബസുകളാണ് ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളുടെ കല്ലേറില്‍ നാമവശേഷമായത്. ഇതിനിടെയാണ്, കേരള-തമിഴ്നാട് അതിര്‍ത്തിപ്രദേശത്ത് നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
കെഎസ്ആര്‍ടിസി ബസ് തകര്‍ക്കാനെത്തിയ സംഘപുത്രന്‍മാരോട് പോലീസ് ഉദ്യോഗസ്ഥന് കയര്‍ത്ത് സംസാരിക്കുകയും ധൈര്യമുണ്ടെങ്കില്‍ ബസ് തകര്‍ക്കെടാ എന്ന് പറയുന്ന വീഡിയോയാണിത്. ധൈര്യം ഇറുക്കാ..? ആംമ്പിളയാ ഇറുന്താല്‍ പോയി വണ്ടിയെ തൊഡ്റാ പാക്കലാം എന്ന് ഉദ്യോഗസ്ഥന് നെഞ്ച് വിരിച്ച് നിന്ന് പറയുകയായിരുന്നു. ഇതോടെ അക്രമികള്‍ രണ്ടടി പിന്‍വാങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
Discussion about this post