പാന്റിന്റെ പോക്കറ്റിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, റെയില്‍വേ ജീവനക്കാരന്‍ പരിക്കേറ്റ് ആശുപത്രിയില്‍

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട് ജില്ലയിലാണ് സംഭവം. റെയില്‍വേ കരാര്‍ ജീവനക്കാരനായ ഹാരിസ് റഹ്‌മാനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഓഫീസില്‍ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്.

also read: സെക്രട്ടേറിയറ്റില്‍ തീപിടിത്തം, മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തിനശിച്ചു

സാരമായി പൊള്ളലേറ്റ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. മുമ്പും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെയായി അപകടങ്ങള്‍ വര്‍ധിച്ച് വരികയാണ്.

നേരത്തെ തൃശ്ശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചിരുന്നു. തിരുവില്വാമലയില്‍ പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തുവീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.

Exit mobile version