തിരുവനന്തപുരം : തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപടര്‍ന്ന് കയറിയത്.
ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘമെത്തി തീയണച്ചു.
ഏതെങ്കിലും ഫയലുകള്‍ കത്തിനശിച്ചോ എന്നതില്‍ വ്യക്തതയില്ല. എങ്ങനെയാണ് തീ പടര്‍ന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി . പരിശോധന ആരംഭിച്ചു.
Discussion about this post