മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ‘2018’ സിനിമയുടെ നിര്‍മ്മാതാക്കള്‍. മരണമടഞ്ഞ 22 പേരുടെ കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. പ്രളയകാലത്തെ കേരളത്തിന്റെ അതിജീവനമാണ് 2018 സിനിമ.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും.
താനൂരില്‍ പൂരപ്പുഴ അറബിക്കടലിലേക്കു ചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. നാല്പതോളം പേര്‍ സഞ്ചരിച്ച വിനോദയാത്ര ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു.
Read Also: താനൂരിലെ ബോട്ട് ദുരന്തം: ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍
വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത വന്‍ ദുരന്തമാണ് താനൂരില്‍ ഉണ്ടായതെന്ന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 22 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
2018ലെ മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘2018’. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.