കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്നു, 15കാരന് ദാരുണാന്ത്യം, ദുരന്തവാര്‍ത്ത കേട്ട ഞെട്ടലോടെ നാട്

അമ്പലപ്പുഴ: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സംഭവം. തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടില്‍ മുരളി ആശ ദമ്പതികളുടെ മകന്‍ ബാലു മുരളിയാണ് മരിച്ചത്.

പതിനഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

also read: ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന

മറ്റ് ആറ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബാലു ആറ്റില്‍ നീന്താനിറങ്ങിയത്. 15കാരന്‍ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: ആശ്വാസം, ബോട്ടപകടത്തില്‍ കാണാതായ എട്ടുവയസ്സുകാരനെ കണ്ടെത്തി, തിരച്ചില്‍ അവസാനിപ്പിച്ചേക്കും

അമ്പലപ്പുഴ ഗവ: മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ബാലു.

Exit mobile version