ആശ്വാസം, ബോട്ടപകടത്തില്‍ കാണാതായ എട്ടുവയസ്സുകാരനെ കണ്ടെത്തി, തിരച്ചില്‍ അവസാനിപ്പിച്ചേക്കും

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇനി അപകടത്തില്‍ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് വിലയിരുത്തല്‍.

boat accident | bignewslive

കഴിഞ്ഞ ദിവസം അപകടത്തിന്റെ തിരക്കില്‍ കുട്ടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ ആശുപത്രിയില്‍ കണ്ടെത്തിയത്.

also read: വെറും അമ്മായി കളി കളിക്കരുത്; ലഹരിക്ക് അടിമയായ നടന്റെ പേര് വെളിപ്പെടുത്തണം; ടിനി ടോമിനോട് എംഎ നിഷാദ്

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ബന്ധുക്കള്‍ ചോദിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്.

also read: താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

കുട്ടിയെ കണ്ടെത്തിയതോടെ ഇനി അപകടത്തില്‍ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോള്‍ പരാതി വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ചേക്കും.

boat accident | bignewslive

Exit mobile version