താനൂർ: വേനലവധിയും പെരുന്നാൾ ആഘോഷവും ഒരുമിച്ചെത്തിയത് ആഘോഷിക്കാനായി ആ കൊച്ചുവീട്ടിൽ ഒത്തുചേർന്നതായിരുന്നു ആ കുടുബം ഒന്നാകെ. എന്നാൽ, സന്തോഷം ഒരു നിമിഷം കൊണ്ടാണ് ദുരന്തത്തിലേക്ക് വഴിമാറിയത്. ഈ കുടുംബത്തിലെ പതിനൊന്ന് പേരാണ് താനൂർ ബോട്ട് അപകടത്തിൽ ഇല്ലാതായത്.
ഭാര്യയും നാല് മക്കളും സഹോദരങ്ങളുടെ മൂന്നു ഭാര്യമാരും നാല് കുട്ടികളും ഉൾപ്പടെയുള്ളവർ നഷ്ടപ്പെട്ടതിന്റെ മരവിപ്പിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല കുടുംബനാഥനായ സൈതലവിയുടെ മനസ്. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് ഇപ്പോഴും സൈതലവിക്ക് ഉൾക്കൊള്ളാനായിട്ടില്ല.
അപകടത്തിൽ സൈതലവിയുടെ സഹോദരനായ കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും (ജൽസിയ) മകനും (ജരീർ), കുന്നുമ്മൽ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈതലവിയുടെ ഭാര്യ (സീനത്ത്) നാല് മക്കളും (ഷംന, ഹസ്‌ന, സഫ്‌ന) എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. ഇനി ഈ കുടുംബത്തിൽ അവശേഷിക്കുന്നത് മാതാവും മൂന്ന് ആൺമക്കളും പിന്നെ പരിക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേർ മാത്രം.
പെരുന്നാൾ അവധിക്ക് കുന്നുമ്മൽ എന്ന വീട്ടിൽ ഒത്തുചേർന്നതായിരുന്നു സഹോദരങ്ങളും കുടുംബവും. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്.
ഞായറാഴ്ച അവധി ആഘോഷിക്കാനായാണ് കുട്ടികളുടെ ആഗ്രഹപ്രകാരം തൂവൽത്തീരത്തേക്ക് യാത്ര പോയത്. എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സൈതലവി കുട്ടികളോടും സഹോദരിമാരോടും പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു ബോട്ടിൽ കയറരുത് എന്ന്. തുടർന്ന് സൈതലവി തന്നെയായിരുന്നു ഇവരെ എല്ലാവരേയും കട്ടാങ്ങലിൽ എത്തിച്ചത്.
പിന്നീട് തിരികെ വീട്ടിലെത്തി സൈതലവി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ കേട്ടത് ഉയരുന്ന നിലവിളിയായിരുന്നു. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ നിലവിളിയോടെ അറിയിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ മരവിപ്പിലായിരുന്നു സൈതലവി.
പിന്നീട് അടുപ്പമുള്ള എല്ലാവരേയും കൂട്ടി തീരത്തേക്ക് തിരിച്ചു. ഓടിയെത്തിയപ്പോഴേക്കും സൈതലവി കണ്ടത് സ്വന്തം മകളുടെ മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തേക്കെടുക്കുന്നതായിരുന്നു. കൂടി നിന്നവരെല്ലാം നിസ്സഹായരായി പോയ നിമിഷമായിരുന്നു അത്.
കാഴ്ചയിൽ നിന്നും ദൂരത്തായിരുന്നു ബോട്ട്. രാത്രിയായിരുന്നതിനാൽ രക്ഷാപ്രവർത്തനം പ്രയാസത്തിലായി. ചെറുബോട്ടുകളിലായെത്തിയാണ് രക്ഷാപ്രവർത്തനം നട്തതിയിരുന്നത്. ത്തിന് നേതൃത്വം നൽകുന്നത് തന്നെ.