പരപ്പനങ്ങാടിയിൽ വിനോദയാത്ര ബോട്ട് മുങ്ങി വൻഅപകടം; മരണസംഖ്യ 18 ആയി; 20 പേരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കോട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി വൻ ദുരന്തം. മരണസംഖ്യ 18 ആയി ഉയർന്നു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. 20 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. 35 ലധികം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.

താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കയറാവുന്നതിനേക്കാൾ കൂടുതൽ ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാൽ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്.

ALSO READ- ഡെലിവറി ബോയ്ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച് രാഹുൽ ഗാന്ധി; ബംഗളൂരുവിലെ തെരഞ്ഞെടുപ്പ് പ്രചാരണം വൈറൽ!

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.

Exit mobile version