മുമ്പ് നേരിട്ടിട്ടില്ലാത്ത ഒരിക്കലും മറക്കാനാവാത്ത സംഭവമാണ് മലയാളികളുടെ ജീവിത്തിലുണ്ടായ 2018 ലെ പ്രളയം. ഒരു വിഭാഗീയതയുമില്ലാതെ മലയാളികൾ ആ ദുരന്തത്തെ മറികടന്നത് ഒറ്റക്കെട്ടായിട്ടായിരുന്നു.
പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള ഒട്ടനേകം സാധാരണക്കാർ ഹീറോകളായി മാറി. ഒരേമനസോടെ നിന്ന് പ്രളയത്തെ പരാജയപ്പെടുത്തിയ മലയാളികൾ ഇന്ത്യയ്ക്ക് ഒന്നാകെ മാതൃകയായിരുന്നു. ഇപ്പോൾ ജീഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഇപ്പോഴിതാ പ്രളയം പശ്ചാത്തലമായ ‘2018’ സിനിമ തിയേറ്ററിലെത്തിയിരിക്കുകുയാണ്.
ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ ടൊവിനോ തോമസാണ്. താരം നേരിട്ട് പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് അന്ന് െേറ ചർച്ചയായിരുന്നു.ഇപ്പോഴിതാ പ്രളയകാലത്ത് ടൊവിനോ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
താരത്തിന്റെ അന്നത്തെ കുറിപ്പ്:
‘ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിൽ എന്റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറൻറ് ഇല്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ’, -ഫേസ്ബുക്കിൽ ടൊവിനോ കുറിച്ചതിങ്ങനെ.
Discussion about this post