ശമ്പളം ഗഡുക്കളായി നൽകുന്നതിൽ എതിർപ്പ്; കെഎസ്ആർടിസിയിലെ ബിഎംഎസ് പണിമുടക്ക് അർധരാത്രി മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ ബിഎംഎസ് യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് ഞായറാഴ്ച അർധരാത്രി മുതൽ.

രാത്രി തുടങ്ങുന്ന പണിമുടക്ക് 24 മണിക്കൂറാണ് തുടരുക. സർവീസുകളുടെ താളം തെറ്റുന്ന നടപടി മാനേജ്‌മെന്റ് വരുത്തിവച്ചതാണെന്ന് ബിഎംഎസ് ആരോപിച്ചാണ് സംരത്തിലേക്ക് കടക്കുന്നത്.

ALSO READ- ദുരിതാശ്വാസ നിധിയിലേക്ക് അറിയാതെ നിക്ഷേപിച്ച പണം അറിയിച്ചപ്പോൾ തന്നെ തിരികെ നൽകിയ കേരള സർക്കാർ; യഥാർഥ ‘കേരളസ്‌റ്റോറി’ പറഞ്ഞ് തമിഴ്‌നാട് സ്വദേശി; പങ്കിട്ട് റസൂൽ പൂക്കുട്ടി

ഇത്തവണയും ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നത്. ഈ പശ്ചാത്തലത്തിൽ പണിമുടക്കിൽനിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് സംഘടന. എങ്കിലും പണിമുടക്കിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണെന്നാണ് റിപ്പോർട്ട്.

Exit mobile version